ബസിലിക്ക ശതാബ്ദി സംഗീതനാടക സന്ധ്യ ആഘോഷിച്ചു
1601868
Wednesday, October 22, 2025 6:58 AM IST
തൃശൂർ: പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്കയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സംഗീതനാടകസന്ധ്യ അക്കാദമിക് പ്രഭാഷകയും കോളമിസ്റ്റും സെന്റ് തോമസ് കോ ളജിലെ അധ്യാപികയുമായ ഡോ. ശ്യാമ ശശിധരൻ ഉദ്ഘാടനം ചെയ്തു.
ബസിലിക്ക റെക്ടർ ഫാ. തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ബെൻവിൻ തട്ടിൽ ശതാഭഷേകരാവിൽ എന്ന സംഗീത ആൽബം ഫാ. പോൾ പെല്ലിശേരിക്കു നൽകി റിലീസ് ചെയ്തു.
ജനറൽ കൺവീനർ ടി.കെ. അന്തോണിക്കുട്ടി, കൾച്ചറൽ കമ്മിറ്റി കൺവീനർ പോൾസൺ ആലപ്പാട്ട്. നാടാകാവതരണ കോ- ഓർഡിനേറ്റർ അഭി ചെറിയാൻ, സംഘഗാനം കോഓർഡിനേറ്റർ എൻ.ജെ. ജോസ് എന്നിവർ പ്രസംഗിച്ചു.
ബസിലിക്കയുടെ ചരിത്രനാടകം "ജേണി ഓഫ് ലവ്’ രചനയും സംവിധാനവും നിർവഹിച്ച സെന്റ് തോമസ് കോളജിലെ മീഡിയ ഡിപ്പാർട്ട്മെന്റ് ഹെഡ് ഫാ. ഫിജോ ജോസഫ് ആലപ്പാടനെ ചടങ്ങിൽ ബസിലിക്ക റെക്ടർ ഫാ. തോമസ് കാക്കശേരി പൊന്നാടയണിയിച്ച് ആദരിച്ചു.
നൂറ്റന്പതിലേറെപ്പേരാണ് നാടകത്തിന്റെ അരങ്ങിലും അണിയറയിലുമായി പ്രവർത്തിച്ചത്.