പിഷാരിക്കൽ, ഊരകത്തമ്മ തിരുവടി ക്ഷേത്രങ്ങളിൽ വാവാറാട്ട്
1601865
Wednesday, October 22, 2025 6:58 AM IST
കടലാശേരി: പിഷാരിക്കൽ ഭഗവതി ക്ഷേത്രത്തിൽ വാവാറാട്ട് ഭക്തിനിർഭരമായി. പെരുവനം സതീശൻമാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം, എഴുന്നള്ളിപ്പ്, പ്രസാദ ഊട്ട്, കരുവന്നൂർ പുഴയിൽ ആറാട്ട് എന്നിവയുണ്ടായിരുന്നു.
ഊരകം: ഊരകത്തമ്മ തിരുവടി ക്ഷേത്രം തുലാമാസ വാവാറാട്ട് ഭക്തിനിർഭരമായി. ഒരാനയുടെ അകമ്പടിയോടെ ചെറുശേരി പണ്ടാരത്തിൽ കുട്ടൻമാരാരുടെ പഞ്ചാരി മേളത്തിന്റെ അകമ്പടിയോടെ മൈമ്പിള്ളി ക്ഷേത്രക്കുളത്തിലേക്ക് എഴുന്നള്ളിപ്പ്, ആറാട്ട്, മൈമ്പിള്ളി ക്ഷേത്രത്തിൽ ഇറക്കി പൂജ , തിരിച്ച് എഴുന്നള്ളിപ്പ് എന്നിവയുണ്ടായിരുന്നു.