പുതുക്കാട് സെന്ററിലെ അനധികൃത കെട്ടിടം; എച്ച്ആർപിഎം ഉപവാസസമരം നടത്തി
1601860
Wednesday, October 22, 2025 6:58 AM IST
പുതുക്കാട്: സെന്റർ വികസനത്തിനായി ദേശീയപാത അഥോറിറ്റി ഏറ്റെടുത്ത കെട്ടിടത്തിലെ അനധികൃത കൈയ്യേറ്റത്തിനെതിരെ മനുഷ്യാവകാശ സംഘടനയായ എച്ച്ആർപിഎമ്മിന്റെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം നടത്തി.
"നീതിയുടെ നിലവിളി'എന്ന പേരിൽ നടത്തിയ ഉപവാസസമ രം ജീവകാരുണ്യ പ്രവർത്തകൻ സുധീർ പട്ടാമ്പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ബി. ബൈജു അധ്യക്ഷത വഹിച്ചു.
സംസ്ഥാന ചെയർമാൻ ജോൺസൺ പുല്ലുത്തി, എസ്സി, എസ്ടി വിഭാഗം സംസ്ഥാന പ്രസിഡന്റ്് കുമാരൻ പോത്തിക്കര, വൈസ് ചെയർമാൻ മുഹമ്മദ് ബഷീർ സൈനി, രാജൻ കുട്ടമംഗലം, വിജു തച്ചംകുളം എന്നിവർ പ്രസംഗിച്ചു. 3.48 കോടി രൂപ നൽകി ദേശീയപാത അഥോറിറ്റി ഏറ്റെടുത്ത കെട്ടിടത്തിൽ ഉടമകൾ അനധികൃതമായി സ്ഥാപനങ്ങൾ നടത്തുകയാണെന്ന് എച്ച്ആർപിഎം ആരോപിച്ചു.