കാറൽമണ്ണ കെവിസി ജേതാക്കൾ
1601875
Wednesday, October 22, 2025 6:59 AM IST
ചെന്ത്രാപ്പിനി: ജില്ലാ ഐആർഇ വടംവലി അസോസിയേഷന്റെ സഹകരണത്തോടെ എടത്തിരുത്തി കമ്മായ് റോഡ് സപര്യ കലാസാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഖിലകേരള വടംവലി മത്സരത്തിൽ കാറൽമണ്ണ കെവിസി ടീം ജേതാക്കളായി. കാട്ടൂർ ന്യൂ സെവൻ രണ്ടാം സ്ഥാനവും വെങ്കിടങ്ങ് സ്റ്റാർവിഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മത്സരം എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ആർ. നിഖിൽ, എം.എസ്. നിഖിൽ, മതിലകം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നൗമി പ്രസാദ്, എം.കെ. ഫൽഗുണൻ, പഞ്ചായത്തംഗങ്ങളായ പി.എ. ഷെമീർ, വി.വി. ജയൻ, ക്ലബ് ഭാരവാഹികളായ വി.എസ്. ശ്രേയസ്, വൈഷ്ണവ് മാണിയത്ത്, എം.എസ്. ശ്രീലാൽ തുടങ്ങിയവർ പ്രസംഗിച്ചു. കയ്പമംഗലം എഎസ്ഐ സുധീഷ് ബാബു സമ്മാനങ്ങൾ വിതരണം ചെയ്തു.