വൈഎംസിഎ ദീപാവലി ആഘോഷിച്ചു
1601862
Wednesday, October 22, 2025 6:58 AM IST
തൃശൂർ: തൃശൂർ വൈഎംസിഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദീപാവലി ആഘോഷം തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് കേണൽ പി.ആർ.എം. രവി ഉദ് ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് ജോജു മഞ്ഞില അധ്യക്ഷത വഹിച്ചു.
ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി സോളി തോമസ്, എക്യുമെനിക്കൽ കമ്മിറ്റി ചെയർമാൻ ഡോ. ജസ്റ്റിൻ ജോർജ്, ട്രഷറർ ഷാജി ചെറിയാൻ, ജനറൽ സെക്രട്ടറി ജിൽസൺ ജോസ് എന്നിവർ പ്രസംഗിച്ചു.