സിഎൽസി മരിയോത്സവം സംഘടിപ്പിച്ചു
1601160
Monday, October 20, 2025 1:10 AM IST
തൃശൂർ: അതിരൂപത സീനിയർ സിഎൽസി മരിയോത്സവം-2025 ന് തിരിതെളിഞ്ഞു. മീഡിയ കത്തോലിക്ക അതിരൂപത ഡയറക്ടർ ഫാ. അൽജോ കാരേക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
സീനിയർ സിഎൽസി പ്രസിഡന്റ് വിനേഷ് കോളേങ്ങാടൻ, ഡയറക്ടർ ഫാ. ഫ്രെജോ വാഴപ്പിള്ളി, ജനറൽ സെക്രട്ടറി ഡെന്നസ് പല്ലിശേരി, കണ്‍വീനർ ഡെയ്സണ്‍ കൊള്ളന്നൂർ എന്നിവർ പ്രസംഗിച്ചു. മരിയൻഗാനം, പുത്തൻപാന, സംഘഗാനം, ബൈബിൾ വായന, മരിയൻപ്രസംഗം എന്നി ഇനങ്ങളിലാണ് മത്സരം നടത്തിയത്.
എ.ഡി. ഷാജു, എ.ജെ. ജെയ്സണ്‍, റിന്റോ, എം.ഒ. സെബി, റാഫി, ലീമ എന്നിവർ നേതൃത്വം നൽകി.