ലോംഗ്ജംപിൽ ഇത്തവണയും എൻ.ജി. ഗായത്രി
1600634
Saturday, October 18, 2025 1:44 AM IST
കുന്നംകുളം: ഇത്തവണയും സംസ്ഥാന സ്വർണക്കൊയ്ത്തിനുള്ള ജില്ലാ കടമ്പയിൽ സ്വർണനേട്ടവുമായി ഏങ്ങണ്ടിയൂർ സെന്റ് തോമസ് എച്ച്എസ്എസിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനി എൻ.ജി. ഗായത്രി. സീനിയർ ലോംഗ് ജംപിലാണ് 4.97 മീറ്റർ ചാടി ഒന്നാമതായത്.
കഴിഞ്ഞ തവണ ജൂണിയർ വിഭാഗം സംസ്ഥാനമത്സരത്തിൽ സ്വർണം നേടിയിരുന്നു. ഹർഡിൽസിലും ട്രിപ്പിൾ ജംപിലും മത്സരത്തിനിറങ്ങുന്നുണ്ട്. ഏങ്ങണ്ടിയൂർ നെടുമാട്ടുമ്മൽ ഗണേഷ്-അനു ദമ്പതികളുടെ മകളാണ്. നാട്ടിക സ്പോർട്സ് അക്കാദമിയിലെ കണ്ണൻ മാഷിന്റെ (സനോജ്) ശിഷ്യയാണ്. മാഷ് കോച്ചിംഗ് നൽകിയ കഴിമ്പ്രം പിപിഎം എസ്എൻഡിപി എച്ച്എസ്എസ് പത്താംക്ലാസ് വിദ്യാർഥിനി വി. ഗൗരിയാണു വെള്ളി നേടിയത്.