വിശ്വാസസംരക്ഷണ യാത്രയ്ക്കു സ്വീകരണംനൽകി
1600032
Thursday, October 16, 2025 1:17 AM IST
ചേലക്കര: ജനങ്ങള്‍ക്ക് സംരക്ഷകരാകേണ്ട സര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്നു എഐസിസി സെക്രട്ടറി പി.വി. മോഹനന് പറഞ്ഞു.
ശബരിമല സ്വര്‍ണം കൊള്ള യടിച്ച പിണറായി സര്‍ക്കാരിനെതിരേ കെപിസിസി സംഘടിപ്പിച്ച വിശ്വാസസംരക്ഷണയാത്രയ്ക്ക് ചേലക്കരയില്‍ നൽകിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.വി. മോഹനന്. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷതവഹിച്ചു. ശബരിമലയില്‍ ഉള്‍പ്പടെ സ്വര്‍ണം കട്ടവരെ കണ്ടെത്താൻ ഹൈക്കോടതിയുടെ നിയന്ത്രണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
പാര്‍ഥസാരഥി ക്ഷേത്രത്തിലും ദേവസ്വം മന്ത്രി ആചാരങ്ങള്‍ ലംഘിച്ചിരിക്കുന്നു. മുന്‍ എംപി ടി.എന്‍. പ്രതാപന്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജെനീഷ്, എം.പി. വിന്‍സന്റ്, ഒ.അബ്ദുള്‍ റഹ്മാന്, ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.