തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവുനികത്താനുള്ള ശ്രമങ്ങൾ നടക്കുന്നു: മന്ത്രി
1599239
Monday, October 13, 2025 1:18 AM IST
തൃശൂര്‍: തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള സ്കിൽവിടവു നികത്താനുള്ള പരിശ്രമങ്ങൾ നടക്കുന്നുണ്ടെന്നും നാലുവർഷ ബിരുദ പ്രോഗ്രാമുകളിൽ സ്കില്‍ ഡെവലപ്മെന്റ് എന്റർപ്രണേഴ്സ് സെൽ സജീവമായി പ്രവർത്തനമാരംഭിച്ചിട്ടുണ്ടെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു. തൃശൂർ ഗവ. എൻജിനീയറിംഗ് കോളജിൽ സ്കിൽ പൂരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അധ്യക്ഷത വഹിച്ചു. വിജ്ഞാനകേരളം ഉപദേഷ്ടാവ് ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ പ്രസംഗിച്ചു.
സംസ്ഥാനത്തെ അഞ്ഞൂറിൽപരം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള പ്ലേസ്മെന്റ് ഓഫീസർമാരും എൻഎസ്എസ് പ്രോഗ്രാം കോ ഓർഡിനേറ്റർമാരും വിദ്യാർഥിപ്രതിനിധികളും ശില്പശാലയിൽ പങ്കെടുത്തു.