കാറിടിച്ച് പരിക്കേറ്റ് ചികിത്സയിരുന്നയാൾ മരിച്ചു
1599172
Sunday, October 12, 2025 10:47 PM IST
ആമ്പല്ലൂർ: ദേശീയപാതയിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിരുന്നയാൾ മരിച്ചു. നെന്മണിക്കര വലിയപറമ്പിൽ രവീന്ദ്രനാ (81)ണ് മരിച്ചത്. കഴിഞ്ഞ അഞ്ചിന് ആമ്പല്ലൂരിലായിരുന്നു അപകടം.
ദേശീയപാത മുറിച്ചു കടക്കുകയായിരുന്ന രവീന്ദ്രനെ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു.
സംസ്കാരം ഇന്നു നാലിന് കുരിയച്ചിറ കോർപറേഷൻ ശ്മശാനത്തിൽ. ഭാര്യ: പത്മിനി. മക്കൾ: സന്തോഷ്, സന്ധ്യ. മരുമക്കൾ: ബാലചന്ദ്രൻ, പരേതയായ സീന.