അഡ്വ.ടി.ആർ. രമേഷ് കുമാർ, ഇ.എം. സതീശൻ സിപിഐ തൃശൂർ ജില്ലാ അസി. സെക്രട്ടറിമാർ
1598983
Sunday, October 12, 2025 12:39 AM IST
തൃശൂർ: സിപിഐ തൃശൂർ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായി അഡ്വ. ടി.ആർ. രമേഷ്കുമാർ, ഇ.എം. സതീശൻ എന്നിവരെ ജില്ലാ കൗണ്‍സിൽ യോഗം തെരഞ്ഞെടുത്തു. ജില്ലാ എക്സിക്യൂട്ടീവിലേക്ക് ഇ.ടി.ടൈസണ്‍ എംഎൽഎ, സി.സി. വിപിൻചന്ദ്രൻ, പി. മണി, കെ.പി. സന്ദീപ്, രാഗേഷ് കണിയാംപറന്പിൽ എന്നിവരെയും തെരഞ്ഞെടുത്തു.
ഇവരുൾപ്പടെ കെ.ജി. ശിവാനന്ദൻ, പി. ബാലചന്ദ്രൻ എംഎൽഎ, വി.എസ്. പ്രിൻസ്, ടി.കെ. സുധീഷ്, ഷീല വിജയകുമാർ, എം.ആർ. സോമനാരായണൻ, കെ.എസ്. ജയ, ടി. പ്രദീപ് കുമാർ, ഷീന പറയങ്ങാട്ടിൽ, കെ.വി. വസന്തകുമാർ എന്നിവരാണ് പുതിയ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ. ജില്ലാ കൗണ്‍സിൽ യോഗത്തിൽ കെ.വി. വസന്തകുമാർ അധ്യക്ഷത വഹിച്ചു. ദേശീയ എക്സി. അംഗം കെ.പി.രാജേന്ദ്രൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. രാജൻ, കെ.കെ. വത്സരാജ്, കെ.പി. സുരേഷ് രാജ്, വി.എസ്. സുനിൽകുമാർ, രാജാജി മാത്യു തോമസ്, ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ എന്നിവർ പ്രസംഗിച്ചു.