ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാല പൊട്ടിച്ചു
1599232
Monday, October 13, 2025 1:18 AM IST
കുട്ടനെല്ലൂർ: വാരിയം ലൈനിൽ വീടിനുമുന്നിൽ നിൽക്കുകയായിരുന്ന വീട്ടമ്മയുടെ ഒന്നരപ്പവന്റെ മാല ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർന്നു.
സിന്ദു നിവാസിൽ അച്ചുതവാരിയർ ഭാര്യ ജലജ(76)യുടെ മാലയയാണ് കവർന്നത്. ചുവന്ന ബൈക്കിൽ വന്ന സംഘമാണ് മാല കവർന്നത്. ഒല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചു.