മദർ ഏലീശ്വയുടെ വാഴ്ത്തപ്പെട്ടവൾ പ്രഖ്യാപനം: പദയാത്ര നടത്തി
1598994
Sunday, October 12, 2025 12:40 AM IST
കോട്ടപ്പുറം: മദർ ഏലീശ്വയെ വല്ലാർപാടം ബസിലിക്കയിൽ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ ഇടവകയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി.
കോട്ടപ്പുറം സെന്റ് ആൻസ് കോൺവന്റ് സുപ്പീരിയർ സിസ്റ്റർ സ്റ്റൈൻ സിടിസിക്കു ദീപം തെളിച്ചുനൽകി കത്തീഡ്രൽ വികാരി റവ.ഡോ. ഡൊമിനിക് പിൻഹീറോ ഉദ്ഘാടനംചെയ്തു. കത്തീഡ്രലിൽനിന്നാരംഭിച്ച പദയാത്ര മുസിരിസിലെ സെന്റ് തോമസ് കപ്പേളയിൽ സമാപിച്ചു.
വികാരി റവ.ഡോ. ഡൊമിനിക് പിൻഹീറോ, സഹവികാരിമാരായ ഫാ. പീറ്റർ കണ്ണമ്പുഴ, ഫാ. നിഖിൽ മുട്ടിക്കൽ, സിസ്റ്റർ സ്റ്റൈൻ സിടിസി എന്നിവർ പ്രസംഗിച്ചു. നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു.