ദേവാലയങ്ങളിൽ തിരുനാൾ
1598991
Sunday, October 12, 2025 12:40 AM IST
ഒരുമനയൂരിൽ
തിരുസ്വരൂപം എഴുന്നള്ളിപ്പ്
ഭക്തിനിർഭരം
ചാവക്കാട്: ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന്റെ ഭാഗമായി നടന്ന തിരുസ്വരൂപം എഴുന്നള്ളിച്ചുവയ്ക്കൽ ഭക്തിനിർഭരമായി. തിരുക്കർമങ്ങൾക്ക് ഫാ. ഡെമിൻ തറയിൽ കാർമികനായിരുന്നു. മെഗാ ബാൻഡ് മേളവും ഉണ്ടായിരുന്നു.
ഇന്നു രാവിലെ ആറിന് ജപമാല, വിശുദ്ധ കുർബാന. 10 ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. സാജൻ വടക്കൻ മുഖ്യ കാർമികനായിരിക്കും. ഫാ. ജസ്റ്റിൻ പൂഴിക്കുന്നേൽ തിരുനാൾ സന്ദേശം നൽകും. 11.30 ന് പ്രദക്ഷിണം. രാത്രി ഒമ്പതു മുതൽ യൂണിറ്റുതല വള, അമ്പ് എഴുന്നള്ളിപ്പ് സമാപനം. 10 ന് വർണമഴ.
വികാരി ഫാ. ജോവി കുണ്ടുകുളങ്ങര, ട്രസ്റ്റിമാരായ ഇ.എഫ്. ജോസഫ്, റോസി ജോൺസൻ, സാജി ടോണി, ജനറൽ കൺവീനർ ഇ.പി. കുരിയാക്കോസ്, കൺവീനർമാരായ ഇ.വി. ജോയ്, സെബി പൗലോസ്, കെവിൻ ജോഷി, എ.കെ. തോമസ്, ജോൺസി ലൈജു തുടങ്ങിയവർ നേതൃത്വം നൽകി.
വടക്കാഞ്ചേരി ഫൊറോന
വടക്കാഞ്ചേരി: സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന ദേവാലയത്തിലെ 185-ാം ദർശനതിരുനാൾ ഇന്ന് ആഘോഷിക്കും. തിരുനാൾദിനമായ ഇന്നു രാവിലെ ആറിനും ഏഴിനും എട്ടിനും ഒന്‍പതിനും വിശുദ്ധ കുർബാനകൾ.
10.30ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് അതിരൂപത ചിൽഡ്രൻസ് മിനിസ്ട്രി ഡയറക്ടർ ഫാ. പോൾ മുട്ടത്ത് മുഖ്യകാർമികനാകും. അതിരൂപത സെക്രട്ടറി ചാൻസലർ ഫാ. അൽജോ കരേരക്കാട്ടിൽ തിരുനാൾസന്ദേശം നൽകും. വൈകീട്ട് നാലിന് വിശുദ്ധ കുർബാനയ്ക്ക് ഇടവകവൈദികർ കാർമികരാകും. തുടർന്ന് ജപമാലപ്രദക്ഷിണം.
തിരുനാളിന്റെ ഭാഗമായി ഇന്നു രാവിലെ ഏഴു മുതൽ വൈകീട്ട് മൂന്നുവരെ ഊട്ടുനേർച്ച കഴിക്കാൻ സൗകര്യം ഉണ്ടാകും. തിങ്കളാഴ്ച രാവിലെ 6.30ന് ഇടവകയിൽനിന്നും മരിച്ചുപോയവർക്കുവേണ്ടിയുള്ള തിരുക്കർമങ്ങൾ നടക്കും.
ചടങ്ങുകൾക്ക് ഫൊറോന വികാരി ഫാ. വർഗീസ് തരകൻ, അസി.വികാരി ഫാ. എബിൻ പൈനാടത്ത്,കൈക്കാരൻമാരായ ജോൺസൻ പുത്തുക്കര, ഷാജു ചൊവ്വല്ലൂർ, പോളി പുത്തൂക്കര, ജിൻസൺ വടക്കൻ, ജനറൽ കൺവീനർ വില്യംസ് നെയ്യൻ തുടങ്ങിയവർ നേതൃത്വം നൽകും.
തലോർ ഉണ്ണിമിശിഹാ
തലോർ: പുതുതായി കൂദാശചെയ്ത തലോർ ഉണ്ണിമിശിഹാ ഇടവകദേവാലയത്തിലെ സഹമധ്യസ്ഥരായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ മദർ തെരേസയുടെയും വിശുദ്ധ മറിയം ത്രേസ്യയുടെയും സംയുക്ത ഊട്ടുതിരുനാൾ കൂടുതുറക്കൽ ശുശ്രൂഷ ഒല്ലൂർ ഫൊറോന വികാരി ഫാ. വർഗീസ് കുത്തൂർ നിർവഹിച്ചു. വികാരി ഫാ. ജോഷി വെണ്ണാട്ടുപറമ്പിൽ സഹകാർമികനായിരുന്നു.
ഇന്നു രാവിലെ 9.30ന് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാന അർപ്പിക്കും. തുടർന്ന് ഊട്ടുനേർച്ച. വൈകീട്ട് നാലിന് എസ്ഡിവി സഭ ഇന്ത്യൻ ഡെലഗേറ്റ് ഫാ. അലൻ ടോണി അർപ്പിക്കുന്ന വിശുദ്ധകുർബാനയും തുടർന്നു പ്രദക്ഷിണവും ഉണ്ടായിരിക്കും. ശേഷം ഫാൻസി വെടിക്കെട്ട്.
വെള്ളാരംപാടം ലിറ്റില്‍ ഫ്ലവര്‍
വരന്തരപ്പിള്ളി: വെള്ളാരംപാടം ലിറ്റില്‍ ഫ്ലവര്‍ പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്തതിരുനാളും ജപമാലയര്‍പ്പണവും ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. ജോസഫ് തെക്കേത്തല കാര്‍മികനാകും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം നടക്കും. വികാരി ഫാ. ജോസഫ് സണ്ണി മണ്ടകത്ത് നേതൃത്വം നല്‍കും.
തിരുനാള്‍ദിനത്തില്‍ ഇടവകാംഗങ്ങള്‍ ഐ ബാങ്ക് അസോസിയേഷന് നേത്രദാന സമ്മതപത്രം കൈമാറുമെന്നും സംഘാടകര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കൈക്കാരന് റിന്റോ ഞെരിഞ്ഞാംപിള്ളി, ജനറല്‍ കണ്‍വീനര്‍ ജോമോന് ഞെരിഞ്ഞാംപിള്ളി, പബ്ലിസിറ്റി കണ്‍വീനര്‍ ജിബിന്‍ മാളിയേക്കൽ, ജോയിന്റ് കണ്‍വീനര്‍ ടിജേഷ് ടൈറ്റസ് എന്നിവര്‍ പങ്കെടുത്തു.
മുപ്പിട്ടുഞായർ ഇന്ന്
പാലയൂർ: മാർ തോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ മാർ തോമാശ്ലീഹായുടെ മുപ്പിട്ടു ഞായർ തിരുനാൾ ഇന്ന് ആഘോഷിക്കും.
ഇന്നലെ നടന്ന തിരുക്കർമങ്ങൾക്ക് ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ, സഹവികാരി ഫാ. ക്ലിന്റ് പണേങ്ങാടൻ എന്നിവർ കാർമികരായിരുന്നു. ഇന്നു രാവിലെ 6.30 ന് ദിവ്യബലി, പ്രദക്ഷിണം, എട്ടിന് നേർച്ചക്കഞ്ഞി വിതരണം, കുട്ടികളുടെ ചോറൂണ്. 10 ന് വിശുദ്ധ കുർബാന. ഉച്ചകഴിഞ്ഞ് മുന്നിന് തളിയക്കുളം കപ്പേളയിൽ സമൂഹമാമോദീസ, ദിവ്യബലി, പ്രദക്ഷിണം. 5.30 ന് ദിവ്യബലി.
കോനിക്കര ഫാത്തിമനാഥ
ഊട്ടുതിരുനാൾ നാളെ
കോനിക്കര: ഫാത്തിമനാഥ പള്ളിയിലെ പരിശുദ്ധ ഫാത്തിമനാഥയുടെ പതിനെട്ടാം ഊട്ടുതിരുനാൾ നാളെ ആഘോഷിക്കും. രാവിലെ പത്തിനു പ്രസുദേന്തിവാഴ്ചയോടെ ആഘോഷമായ തിരുനാൾപാട്ടുകുർബാനയ്ക്കു മരത്താക്കര പള്ളി വികാരി ഫാ. ജോബ് വടക്കൻ മുഖ്യകാർമികത്വം വഹിക്കും. വികാരി ജനറാൾ മോൺ. ജയ്സൺ കൂനംപ്ലാക്കൽ സന്ദേശം നല്‍കും.
വൈകീട്ട് 4.30ന് വിശുദ്ധ കുർബാനയ്ക്കുശേഷം ജപമാലപ്രദക്ഷിണം. തുടർന്ന് വർണമഴ. വികാരി ഫാ. ജോർജ് ചെറുവത്തൂർ, കൈക്കാരന്മാരായ ടോണി തെക്കുംപീടിക, ജോബി ആലപ്പാട്ട്, ജനറൽ കൺവീനർ ജോബ് തെക്കുംപീടിക എന്നിവരുടെ നേതൃത്വത്തിൽ തിരുനാളിന്റെ വിജയത്തിനായി കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.