എടത്തിരുത്തി പഞ്ചായത്തിൽ വാട്ടർ കിയോസ്ക് സ്ഥാപിച്ചു
1599248
Monday, October 13, 2025 1:18 AM IST
എടത്തിരുത്തി: കുടിവെള്ള ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ എടത്തിരുത്തി ഗ്രാമപഞ്ചായത്ത് ആറാംവാർഡിൽ വാട്ടർ കിയോസ്ക് സ്ഥാപിച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവിട്ട് ചെന്ത്രാപ്പിന്നി ഈസ്റ്റ് സൗഹൃദ റോഡ് പരിസരത്ത് മുറിത്തറ വീട്ടിൽ ഷംസുദ്ധീൻ വിട്ടു നൽകിയ സ്ഥലത്താണ് വാട്ടർ കിയോസ്ക് സ്ഥാപിച്ചിട്ടുള്ളത്.
എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ടി.കെ. ചന്ദ്രബാബു വാട്ടർ കിയോസ്ക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷൈലജ രവീന്ദ്രൻ അധ്യക്ഷയായി.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വാസന്തി തിലകൻ, പഞ്ചായത്തംഗങ്ങളായ പി.എ.ഷെമീർ, പി.എച്ച്. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.