വെള്ളാരംപാടം പള്ളിയിൽ തിരുനാള്‍
1598999
Sunday, October 12, 2025 12:40 AM IST
വരന്തരപ്പിള്ളി: വെള്ളാരംപാടം ലിറ്റില്‍ ഫ്ലവര്‍ പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും സംയുക്തതിരുനാളും ജപമാലയര്‍പ്പണവും ഇന്നു നടക്കുമെന്നു ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. ജോസഫ് തെക്കേത്തല കാര്‍മികനാകും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം നടക്കും. വികാരി ഫാ. ജോസഫ് സണ്ണി മണ്ടകത്ത് നേതൃത്വം നല്‍കും.
തിരുനാള്‍ദിനത്തില്‍ ഇടവകാംഗങ്ങള്‍ ഐ ബാങ്ക് അസോസിയേഷന് നേത്രദാന സമ്മതപത്രം കൈമാറുമെന്നു സംഘാടകര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കൈക്കാരന് റിന്റോ ഞെരിഞ്ഞാംപിള്ളി, ജനറല്‍ കണ്‍വീനര്‍ ജോമോന് ഞെരിഞ്ഞാംപിള്ളി, പബ്ലിസിറ്റി കണ്‍വീനര്‍ ജിബിന്‍ മാളിയേക്കൽ, ജോയിന്റ് കണ്‍വീനര്‍ ടിജേഷ് ടൈറ്റസ് എന്നിവര്‍ പങ്കെടുത്തു.