കാൽവരി മൈൻഡ് ക്ലിനിക് ഉദ്ഘാടനം ചെയ്തു
1598988
Sunday, October 12, 2025 12:39 AM IST
തൃശൂർ: പൂത്തോൾ കാൽവരി ആശ്രമത്തിനു സമിപം കാൽവരി സോഷ്യൽ സെന്ററിൽ ആലുവ സെന്റ് തോമസ് കപ്പൂച്ചിൻ പ്രോവിൻസിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കാൽവരി മൈൻഡ് ക്ലിനിക് പ്രശസ്ത സിനിമാതാരം ഷൈൻ ടോം ചാക്കോ ഉദ്ഘാടനം ചെയ്തു. അതിരൂപത വികാരി ജനറാൾ ഫാ. ജോസ് കോനിക്കര അനുഗ്രഹപ്രഭാഷണം നടത്തി.
കോർപറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ. റോസി, കൗണ്‍സിലർ സാറാമ്മ റോബ്സണ്, എഫ്സിസി പ്രൊവിൻഷ്യൽ സിസ്റ്റ ർ ഫോൻസി മരിയ, സെന്റ് തോമസ് കപ്പൂച്ചിൻ പ്രൊവിൻസിന്റെ അസി. പ്രൊവിൻഷ്യലും കാൽവരി ആശ്രമം സുപ്പീരിയറുമായ ഫാ. ലോട്ടസ് മലേക്കുടി എന്നിവർ ആശംസകൾ നേർന്നു. സോഷ്യൽ സെന്റർ ഡയറക്ടർ ഫാ. സിജോ പൈനാടത്ത്, റവ.ഡോ. ഡേവ് അക്കര എന്നിവർ പ്രസംഗിച്ചു.
സ്പെഷൽ എഡ്യുക്കേറ്റർ, ലഹരി വിമുക്ത ചികിത്സ, മൊബൈൽ ഫോണ്‍ സോഷ്യൽ മീഡിയ - അഡിക്ഷൻ എന്നിവയുടെ ചികിത്സ, സൈക്യാട്രി ഡോക്ടർമാരുടെ സേവനം എന്നിവ ലഭ്യമാണ്. അത്യാവശ്യമുള്ളവർക്ക് ഓണ്‍ലൈൻ സേവനങ്ങൾ ലഭ്യമാണ്.
തിങ്കൾമുതൽ ശനിവരെ രാവിലെ 10 മുതൽ വൈകുന്നേരം ആറുവരെയാണ് പ്രവൃത്തിസമയം. കണ്സൾട്ടേഷൻ ബുക്കിംഗ് നന്പർ: 8078238729, 914872083872.