ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ വീട്ടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി
1599173
Sunday, October 12, 2025 10:47 PM IST
കയ്പമംഗലം: ശ്രീനാരായണപുരത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ വീട്ടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. ഉല്ലാസവളവ് തെക്ക് കാട്ടുപറമ്പിൽ ക്ഷേത്രത്തിനു സമീപം വെളുത്തപുരയ്ക്കൽ കുഞ്ഞയ്യപ്പ(75)നാണ് മരിച്ചത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.
ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുഞ്ഞയ്യപ്പനെ കണ്ടിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. മതിലകം പോലീസ് മേൽനടപടി സ്വീകരിച്ചു.