കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണംചെയ്തു
1598998
Sunday, October 12, 2025 12:40 AM IST
കൊറ്റംകുളം: പെരിഞ്ഞനം ഗ്രാമപഞ്ചായത്തിൽ എസ്സി വിഭാഗം കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണംചെയ്തു.
ഗ്രാമപഞ്ചായത്തിന്റെ 2025 - 26 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 6.78 ലക്ഷം രൂപ വകയിരുത്തി 212 കുടുംബങ്ങൾക്കാണ് ടാങ്ക് അനുവദിച്ചത്. ആദ്യഘട്ടത്തിൽ 60 കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വീനിത മോഹൻദാസ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ.കെ. അബ്ദുൾ നാസർ അധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സായിദ മുത്തുക്കോയ തങ്ങൾ, ഇ.ആർ. ഷീല, ഹേമലത രാജ്ക്കുട്ടൻ, പഞ്ചായത്തംഗങ്ങളായ ആർ.ആർ. രാധാകൃഷ്ണൻ, സുജ ശിവരാമൻ, സുജിത സലീഷ്, സെൽവ പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.