ലഹരിവര്‍ജന സന്ദേശവുമായി സഹൃദയ വാക്കത്തണ്‍
1599242
Monday, October 13, 2025 1:18 AM IST
തൃശൂർ: കേരള സര്‍ക്കാര്‍ ലഹരി വര്‍ജന മിഷന് - വിമുക്തിയുടെ ഭാഗമായി തേക്കിന്‍കാട് മൈതാനിക്കുചുറ്റും സ്വരാജ് റൗണ്ടില്‍ സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസും സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസും സംയുക്തമായി നടത്തിയ റൗണ്ട് ദി റൗണ്ട് വാക്കത്തണ്‍ റവന്യൂ മന്ത്രി കെ. രാജന് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ലഹരിവിമുക്ത ജീവിതാന്തരീക്ഷം സൃഷ്ടിക്കാനുള്ള വിദ്യാര്‍ഥി സമൂഹത്തിന്റെ പ്രതിബദ്ധതയെ അദ്ദേഹം ഓര്‍മിപ്പിക്കുകയും കേരള സര്‍ക്കാരിന്റെ ഈ യജ്ഞത്തില്‍ പങ്കുചേരുന്ന സഹൃദയയുടെ അധ്യാപക - അനധ്യാപക - വിദ്യാര്‍ഥി സമൂഹത്തെ അഭിനന്ദിക്കുകയും ചെയ്തു.
കേരള എക്സൈസ് വകുപ്പ് അസി. കമ്മീഷണര്‍ എ. ആര്. നിഗീഷ് വാക്കത്തണിന് അഭിവാദ്യമര്‍പ്പിച്ചു സംസാരിച്ചു. സഹൃദയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ മാനേജര്‍ മോണ്‍. വില്‍സണ്‍ ഈരത്തറ ലഹരിവര്‍ജന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വിമുക്തി മിഷന് ജില്ലാ കോ-ഒാർഡിനേറ്റര്‍ ഷഫീഖ് യൂസഫ്, സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജിനോ ജോണി, ഡയറക്ടര്‍ ഡോ. ധന്യ അലക് സ്, സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റ ഡീസ് പ്രിന്‍സിപ്പല്‍ ഡോ. കെ.എല്‍. ജോയ്, ഫിനാന്‍സ് ഓഫീസര്‍ ഫാ. സിബിന് വാഴപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരും അനധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പടെ മുന്നൂറോളംപേര്‍ വാക്കത്തണില്‍ പങ്കുചേര്‍ന്നു.