ചാരായം വാറ്റി വിൽപ്പന: വ്യാപാരി പിടിയിൽ
1599492
Tuesday, October 14, 2025 1:09 AM IST
പട്ടിക്കാട്: പെയിന്റ് കടയുടെ ഗോഡൗണിൽ ചാരായംവാറ്റി വിൽപ്പന നടത്തിയ വ്യാപാരി പിടിയിൽ. പട്ടിക്കാട് സിറ്റി ഗാർഡനിൽ കുത്തൂർ വീട്ടിൽ ജേക്കബ് മകൻ എൽദോ (52) ആണ് അസിസ്റ്റന്റ്് എക്സൈസ് ഇൻസ്പെക്ടർ വി.എ. ഉമ്മറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ഗോഡൗൺ കേന്ദ്രീകരിച്ച് ചാരായം വാറ്റി വിൽപന നടത്തിവരുന്നതായി കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച വൈകീട്ടാണ് പ്രതിയെ പിടികൂടിയത്.
പരിശോധനയിൽ രണ്ടര ലിറ്റർ ചാരായം, ഗ്യാസ് സിലിണ്ടർ, ഗ്യാസ് അടുപ്പ്, അമോണിയം യീസ്റ്റ്, പാത്രങ്ങൾ തുടങ്ങിയ വാറ്റ് ഉപകരണങ്ങൾ പിടിച്ചെടുത്തു. എക്സൈസ് ഉദ്യോഗസ്ഥരായ എൻ.ആർ രാജു, പ്രിവെന്റീവ് ഓഫീസർ ടി.ജെ. രഞ്ജിത്ത്, മുജീബ് റഹ്മാൻ, റെനിൽ രാജൻ എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.