കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
1599494
Tuesday, October 14, 2025 1:09 AM IST
കേച്ചേരി: ചിറനെല്ലൂർ സെന്ററിനു സമീപം കഴിഞ്ഞദിവസം രാത്രി പത്തരയോടെ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. പരിക്ക് പറ്റിയ ബൈക്ക് യാത്രികർ ഇയ്യാൽ സ്വദേശികളായ എടക്കളത്തൂർ വീട്ടിൽ ബെന്നിയുടെ മകൻ ബെൻസൺ(18), മണ്ടുപാൽ വീട്ടിൽ ബെന്നിയുടെ മകൻ ഹൃത്വിക്(18) എന്നിവരെ കേച്ചേരി ആകട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പന്നിത്തടം ഭാഗത്തുനിന്നും കേച്ചേരി ഭാഗത്തേക്ക് വന്നിരുന്ന കാർ നിയന്ത്രണംവിട്ട് ബൈക്കിലും ഇലക്ട്രിക് പോസ്റ്റിലും പ്രദേശത്തെ കടയിലേക്കും ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.