പടിഞ്ഞാറേകോട്ട സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാൾ
1599488
Tuesday, October 14, 2025 1:09 AM IST
ഒല്ലൂർ: അഞ്ചേരി ത്രിവേണി നഗറിൽ ക്രിമിനൽ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതിൽ നാലുപേർക്ക് വെട്ടേറ്റു. ഒരാളുടെ നില ഗുരുതരം. ചേലക്കോട്ടുകര സ്വദേശികളായ കുണ്ടോളി വീട്ടിൽ വിനിൽ, വിമൽ, കല്ലിങ്ങൽ വീട്ടിൽ കിരൺ, കോയമ്പത്തൂർക്കാരൻ വീട്ടിൽ സുധീഷ് എന്നിവർക്കാണ് വെട്ടേറ്റത്. ഇതിൽ തലയ്ക്ക് വെട്ടേറ്റ കിരണിന്റെ നില അല്പം ഗുരുതരമാണ്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ഇന്നലെ വൈകീട്ട് അഞ്ചേക്കാലോടെ അഞ്ചേരി സ്കൂളിനു സമീപം ത്രിവേണി നഗറിലായിരുന്നു സംഭവം. ഫ്രൂട്ട്സ് കച്ചവടം നടത്തുന്ന വണ്ടി ഇടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വെട്ടിൽ കലാശിച്ചത്.
ഒല്ലൂർ സ്റ്റേഷനിൽ റൗഡി ലിസ്റ്റ് ഉൾപ്പെട്ട നിജോ, സഹോദരന്മാരായ നെൽസൺ, നിക്സൻ എന്നിവർ ബൈക്കിലെത്തി മുളകുപൊടി എറിഞ്ഞ് നാലുപേരെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ നാലുപേരെയും ഉടൻതന്നെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം അക്രമത്തിൽ നിസാര പരിക്കേറ്റ പ്രതികൾ ഒല്ലൂർ മിഡാസ് ആശുപതിയിൽ ചികിത്സ തേടി. ഒല്ലൂർ പോലീസ് അന്വഷണം ആരംഭിച്ചു.