കൊ​ടു​ങ്ങ​ല്ലൂ​ർ: കോ​ട്ട​പ്പു​റം ടൂ​റി​സം ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ വ​ർ​ഷ​ധാ​ര പു​ര​സ്കാ​രം ടി.​എ​ൻ. പ്ര​താ​പ​നു സ​മ്മാ​നി​ച്ചു. കോ​ട്ട​പ്പു​റം മു​സി​രി​സ് തീ​ര​ത്തെ ആം​ഫി തി​യ​റ്റ​റി​ൽ സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ടാ​ണ് പു​ര​സ്കാ​ര​സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ച്ച​ത്.

കൊ​ടു​ങ്ങ​ല്ലൂ​രി​ന്‍റെ പൈ​തൃ​ക-​വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ലും പ​ദ്ധ​തി​നി​ർ​വ​ഹ​ണ​ത്തി​ലും നി​ർ​ണാ​യ​ക​പ​ങ്കു വ​ഹി​ച്ച വ്യ​ക്തി എ​ന്ന നി​ല​യി​ലാ​ണ് അ​മ്പ​തി​നാ​യി​രം രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​ര​ത്തി​നാ​യി ടി.​എ​ൻ. പ്ര​താ​പ​നെ തെര​ഞ്ഞെ​ടു​ത്ത​ത്.

കോ​ട്ട​പ്പു​റം മു​സി​രി​സ് ടൂ​റി​സം ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റും ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റു​മാ​യ വി.​എം. ജോ​ണി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

കോ​ട്ട​പ്പു​റം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. റോ​ക്കി റോ​ബി ക​ള​ത്തി​ൽ, ക​വി സ​ബാ​സ്റ്റി​ൻ, ഡാ​വി​ഞ്ചി സു​രേ​ഷ്, കെ.​യു. ര​ഞ്ജി​ത്ത് ജോ​ഷി ച​ക്കാ​മാ​ട്ടി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.