ആളൂർ പോലീസ് സ്റ്റേഷൻ നിർമാണം: ജനകീയസമിതി സ്ഥലംവാങ്ങി
1599499
Tuesday, October 14, 2025 1:09 AM IST
കല്ലേറ്റുംകര: ഒന്‍പതുവർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആളൂർ പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിന് ആളൂർ പഞ്ചായത്തിന്റെ 15 സെന്റ് സ്ഥലത്തിനു പുറമെ സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ നാലുസെന്റ് സ്ഥലംകൂടി വിലയ്ക്കുവാങ്ങി.
ആളൂർ പോലീസ് സ്റ്റേഷൻ നിർമാണ ജനകീയസമിതിയുടെ നേതൃത്വത്തിൽ 12 ലക്ഷം രൂപ സമാഹരിച്ച് സ്ഥലം ഉടമയായ ഷീജാ ബാബു കൂനംമാവിന് കൈമാറി. സ്ഥലം പഞ്ചായത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ജനകീയസമിതി ഭാരവാഹികളായ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ, വർക്കിംഗ് കണ്‍വീനർ ഡേവിസ് തുളുവത്ത്, ട്രഷറർ കെ.ഡി. ജോയ് എന്നിവർ ചേർന്ന് ചെക്ക് കൈമാറി.