ശബരിമലയുടെ പരിശുദ്ധി നശിപ്പിച്ചതിനു ജനം മറുപടിനൽകും: ദീപാദാസ് മുൻഷി
1600036
Thursday, October 16, 2025 1:17 AM IST
ഗുരുവായൂർ: ശബരിമലയുടെ പരിശുദ്ധി നശിപ്പിച്ച പിണറായി വിജയൻ സർക്കാരിന് ആറുമാസത്തിനുള്ളിൽ ജനങ്ങൾ മറുപടിനൽകുമെന്ന് ദീപാദാസ് മുൻഷി. കെപിസിസിയുടെ നേതൃത്വത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി നയിക്കുന്ന വിശ്വാസസംരക്ഷണയാത്രയ്ക്കു ഗുരുവായൂരിൽ നൽകിയ സ്വീകരണം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറെനട കൃഷ്ണപിള്ള സ്ക്വയറിൽ നടന്ന സ്വീകരണസമ്മേളനത്തിൽ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷനായി. ജാഥ വൈസ് ക്യാപ്റ്റൻ ടി.എൻ. പ്രതാപൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ സി. ചന്ദ്രൻ, കെ.പി. ശ്രീകുമാർ,
നേതാക്കളായ ജോസ് വള്ളൂർ, അനിൽ അക്കര, ടി.വി. ചന്ദ്രമോഹൻ, എം.പി. വിൻസെന്റ്,അരവിന്ദൻ പല്ലത്ത് തുടങ്ങിയവർ പ്രസംഗിച്ചു.