ദേവാലയങ്ങളിൽ തിരുനാൾ
1600043
Thursday, October 16, 2025 1:17 AM IST
മറ്റത്തൂർ
നിത്യസഹായമാതാ
മറ്റത്തൂർ: നിത്യസഹായമാതാ പള്ളിയിലെ ഊട്ടുതിരുനാളിനു കൊടകര ഫൊറോന വികാരി ഫാ. ജെയ്സൺ കരിപ്പായി കൊടിയേറ്റി. ഇതോടനുബന്ധിച്ച് ലദീഞ്ഞ്, നൊവേന, പാട്ടുകുർബാന, പരിശുദ്ധകുർബാനയുടെ വാഴ്വ് എന്നീ തിരുക്കർമങ്ങൾ നടന്നു.
തിരുനാൾദിനമായ 26ന് രാവിലെ 6.30നുള്ള വിശുദ്ധ കുർബാനയ്ക്കും തുടർന്നുള്ള നേർച്ച ഭക്ഷണം ആശീർവദിക്കലിനും വികാരി ഫാ. തോമസ് കൂട്ടാല നേതൃത്വം നൽകും. 9.30നുള്ള ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്കു ഫാ. ടോണി പാറേക്കാടൻ മുഖ്യകാർമികത്വം വഹിക്കും. ഫാ. സജി വലിയവീട്ടിൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം.
കോട്ടയ്ക്കൽ സെന്റ് തെരേസാസ്
മാള: കോട്ടയ്ക്കൽ സെന്റ്് തെരേസാസ് ആശ്രമ ഇടവക ദേവാലയത്തിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിനു രൂപത വികാരി ജനറാൾ മോൺ. ജോളി വടക്കൻ കൊടിയേറ്റി.
തിരുനാൾ പ്രസുദേന്തി വടക്കൻ ജിനേഷ് സണ്ണി, കൈക്കാരന്മാരായ ഷിജോ പള്ളിപ്പാട്ട്, വിനോദ് വിതയത്തിൽ, ജനറൽ കൺവീനർ ബിജു വടക്കിനിയേടത്ത്, വികാരി ഫാ. ജേക്കബ് ഞെരിഞ്ഞാം പിള്ളി, അസി.വികാരി ഫാ. ഷിജോ തറയിൽ എന്നിവർ നേതൃത്വം നൽകി.
18,19 തീയതികളിലാണു തിരുനാൾ.