യൂത്ത് കോൺഗ്രസ് നേതാക്കൾക്കു മർദനം; പ്രതിഷേധസമരം ഇന്ന്
1600040
Thursday, October 16, 2025 1:17 AM IST
തൃശൂർ: കൊടുങ്ങല്ലൂർ പി. വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളജിൽ തെരഞ്ഞെടുപ്പിൽ വിജയിച്ച കെഎസ്യു സ്ഥാനാർഥികളെ അഭിനന്ദിക്കാൻ എത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ ഇന്നു ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും പ്രതിഷേധസമരം സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹൻ അറിയിച്ചു.
യൂത്ത് കോൺഗ്രസ് കയ്പമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് കെ.എ. ഹഫ്സൽ, അഴീക്കോട് മണ്ഡലം പ്രസിഡന്റ് എവിൻ സിന്റോ, കെഎസ്യു ജില്ലാ സെക്രട്ടറി സൗരവ് സുന്ദർ എന്നിവർക്കാണ് മർദനമേറ്റത്.