ഫുട്ബോൾ പ്രേമികളുടെ അഭിലാഷം സഫലം; ഐ.എം. വിജയൻ ടർഫ് ഗ്രൗണ്ട് നാടിനു സമർപ്പിച്ചു
1600031
Thursday, October 16, 2025 1:17 AM IST
ഗുരുവായൂർ: നഗരസഭ ചാവക്കാട് ഗവ. സ്കൂളിൽ നിർമിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ ടർഫ് ഗ്രൗണ്ട് ഫുട്ബോൾ പ്രേമികളുടെ സാനിധ്യത്തിൽ ഐ.എം. വിജയൻ നാടിന് സമർപ്പിച്ചു.
താൻ കളിച്ചുവളർന്ന കാലത്തുനിന്ന് വ്യത്യസ്തമായി തുടക്കക്കാർക്ക് ഏറെ അനുകൂലസാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് വിജയൻ പറഞ്ഞു. കേരളത്തിൽ മറ്റൊരു സ്കൂളിലും ഇത്തരത്തിലുള്ള ഒരു ഗ്രൗണ്ട് ഉണ്ടാകില്ലെന്നും ഈ സാഹചര്യം അനുകൂലമാക്കി ദേശീയ ടീമിലേക്ക് എത്താവുന്ന തരത്തിലുള്ള താരങ്ങൾ ഇവിടെനിന്ന് ഉണ്ടാകണമെന്നും ഐ.എം. വിജയൻ കുട്ടിച്ചേർത്തു. 162 മീറ്റർ നീളവും 62 മീറ്റർ വീതിയിലും 2.65 കോടി ചിലവഴിച്ചാണ് നഗരസഭ ഗ്രൗണ്ട് നിർമിച്ചത്.
നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷതവഹിച്ചു. ഫുട്ബോൾ താരം ജോപോൾ അഞ്ചേരി, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സി. സുമേഷ് എന്നിവർ മുഖ്യാതിഥിയായി.
എഇടി ജെ. ജിജോ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ അനീഷ്മ ഷനോജ്, ടി.ടി. ശിവദാസൻ, കൗൺസിലർ ജ്യോതി രവീന്ദ്രനാഥ്, എച്ച്. അഭിലാഷ് കുമാർ എന്നിവർ പ്രസംഗിച്ചു.