പുത്തൂരിലേക്ക് ഡബിൾ ഡെക്കർ ബസ് ട്രയൽ റൺ നടത്തി
1600034
Thursday, October 16, 2025 1:17 AM IST
പുത്തൂർ: സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തൃശൂരിൽനിന്നു പാർക്കിലേക്കു പോകുന്ന കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസിന്റെ ട്രയൽ റൺ നടന്നു. ഇളന്തുരുത്തി മുതലാണ് സുവോളജിക്കൽ പാർക്കിലേക്കു ട്രയൽ റൺ നടത്തിയത്.
പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് അശ്വതി, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, സുവോളജിക്കൽ പാർക്ക് ഡയറക്ടർ കെ.ആർ. രവി തുടങ്ങിയവർ പങ്കടുത്തു.
ഇന്നു രാവിലെ 9.30നു വീണ്ടും ട്രയൽ റൺ നടക്കും. തൃശൂർ ശക്തൻ നഗറിൽനിന്നു പുറപ്പെട്ട് റൗണ്ട് ചുറ്റിയതിനുശേഷം പുത്തൂർ സുവോളജിക്കൽ പാർക്കിൽ ബസ് എത്തുന്ന രീതിയിലാണ് ട്രയൽ റൺ. മന്ത്രിമാരായ കെ. രാജൻ, കെ.ബി. ഗണേഷ് കുമാർ എന്നിവർ ട്രയൽ റണ്ണിൽ പങ്കെടുക്കും. ബസിനു പാർക്കിൽ വൻസ്വീകരണവും ഒരുക്കിയിട്ടുണ്ട്.