പെലാജിക് നെറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം: കർണാടക ബോട്ടുകൾക്ക് 15 ലക്ഷംരൂപ പിഴ
1600045
Thursday, October 16, 2025 1:17 AM IST
അഴീക്കോട്: കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണനിയമങ്ങൾ ലംഘിച്ച് നിരോധിത പെലാ ജിക് നെറ്റ് ഉപയോഗിച്ച് ചെറുമത്സ്യങ്ങൾപിടിച്ച കർണാടകയിലെ രണ്ടു ബോട്ടുകൾ പിടികൂടി.
സ്പെഷൽ പെർമിറ്റ് ഇല്ലാതെ മത്സ്യബന്ധനം നടത്തിയ ബോട്ടുകളെയാണ് അഴീക്കോട് ലൈറ്റ് ഹൗസിനു പടിഞ്ഞാറുഭാഗത്തുവച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ തടഞ്ഞുവച്ച് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റിനെയും കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥരെയും വിവര മറിച്ചത്. തുടർന്ന് ഉദ്യോഗസ്ഥസംഘം രണ്ടു പട്രോളിംഗ് ബോട്ടുകളിലെത്തി ബോട്ടുകൾ കസ്റ്റഡിയിലെടുത്തു.
ഫിഷറീസ് എക്സ്റ്റഷൻ ഓഫീസർ സി.കെ. മനോജിന്റെ നേതൃത്വത്തിൽ നടത്തിയ പരി ശോധനയിൽ കേരള തീരത്ത് അന്യസംസ്ഥാന മത്സ്യബന്ധന യാനങ്ങൾക്ക് 12 നോട്ടിക്കൽ മൈലിനുള്ളിൽ മത്സ്യബന്ധനം നടത്തുന്നതിനുവേണ്ട സ്പെഷൽ പെർമിറ്റ് ഇല്ലാതെയാണ് മത്സ്യബന്ധനം നടത്തിയതെന്ന് കണ്ടെത്തി. കേന്ദ്ര സംസ്ഥാന സർക്കാറുകൾ നിയമം മൂലം നിരോധിച്ച മൂന്നു പെലാജിക് വലകൾ രണ്ടുബോട്ടുകളിൽ നിന്നായി പിടിച്ചെടുത്തു. 16 സെന്റ്്ിമീറ്ററിൽ താഴെ വലിപ്പമുളള 5000 കിലോ അരണ മത്സ്യം ബോട്ടുകളിൽ നിന്നും പിടിച്ചെ ടുത്തു. ഈ ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിൽ ഒഴുക്കിക്കളഞ്ഞു.
മംഗലാപുരം ജില്ലയിലെ മുഹമ്മദ് ഇഫ്ത്തിക്കർ, റിസാന മുഹമ്മദ് ഫിറോസ് എന്നവരുടെ ഉടമസ്ഥതയിലുള്ള രണ്ടു ബോട്ടുകളാണ് പിടിച്ചെടുത്തത്. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ കെ.പി. ഗ്രേസി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർനടപടികൾ പൂർത്തീകരിച്ച് 15 ലക്ഷം രൂപ പിഴ ഈടാക്കി. കൂടാതെ പിടിച്ചെടുത്ത ബോട്ടുകളിൽനിന്നും കണ്ടുകെട്ടിയ ഉപയോഗയോഗ്യമായ മത്സ്യങ്ങൾ അഴീക്കോട് ഫിഷ് ലാൻഡിംഗ് സെന്ററിൽവച്ച് പരസ്യലേലം ചെയ്തുകിട്ടിയ 6,60, 450 രൂപ ട്രഷറിയിൽ ഒടുക്കി. ആകെ 21,60,450 രൂപയാണ് ഇരു ബോട്ടിൽനിന്നും പിഴയിനത്തിൽ ലഭിച്ചത്. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണനിയമം 1980ൽ നിലവിൽ വന്നശേഷം ആദ്യമായാണ് ഇത്രയും വലിയ തുക പിഴയിനത്തിൽ ഫിഷറീസ് വകുപ്പ് ഇടാക്കുന്നത്.
അഴീക്കോട് അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സംന ഗോപൻ, മെക്കാനിക്കു മാരായ പി.എസ്. കൃഷ്ണകുമാർ, ടി.യു. മനോജ്, മറൈൻ എൻഫോഴ്സ് മെന്റ്് ആൻഡ് വിജിലൻസ് ഓഫീസർമാരായ ഇ.ആർ. ഷിനിൽകുമാർ, വി.എം. ഷൈബു, വി.എൻ. പ്രശാന്ത്കുമാർ, സീ റെസ്ക്യൂ ഗാർഡുമാരായ പ്രമോദ്, സുധീഷ്, ഷിഹാബ്, വർഗീസ്, ജിഫിൻ, ശ്രേയസ് എന്നിവർ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.