ആലയിൽ ക്ഷേത്രഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം
1600042
Thursday, October 16, 2025 1:17 AM IST
ശ്രീനാരായണപുരം: മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ ശ്രീനാരായണപുരം ആലയിൽ ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങൾ കുത്തിത്തു റന്ന് മോഷണം.
ഇന്നലെ പുലർച്ചെ ക്ഷേത്രം ജീവനക്കാർ നട തുറക്കാനെത്തിയപ്പോഴാണ് ഭണ്ഡാരം കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്.
ആല ക്ഷേത്രത്തിന് കിഴക്ക് ശ്രീകോവിൽപ്പറമ്പിൽ മുത്തപ്പൻചാൽ ശിവക്ഷേത്രം, തൊട്ടടുത്ത പനന്തറ മുത്തപ്പൻ ക്ഷേത്രം, സമീപത്തുളള കോരുആശാൻ സ്മാരക വൈദിക പാഠശാല എന്നിവിടങ്ങളിലാണു മോഷണം നടന്നിട്ടുള്ളത്.
ശിവക്ഷേത്രത്തിലെ അഞ്ച് ഭണ്ഡാരങ്ങളാണ് കുത്തിത്തുറന്നിട്ടുള്ളത്. ക്ഷേത്രം തിടപ്പള്ളിയും കുത്തിത്തുറന്ന നിലയിലാണ്. 10,000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
പനന്തറ മുത്തപ്പൻ ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങളാണ് കുത്തിത്തുറന്നിട്ടുള്ളത്. ഇവിട നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്. പാഠശാലയിലെ സേവാനിധി ഭണ്ഡാരമാണു കവർന്നിട്ടുളളത്. മതിലകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.