ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവം: ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ലവര്‍ ചാമ്പ്യന്മാര്
1599783
Wednesday, October 15, 2025 1:14 AM IST
ഇരിങ്ങാലക്കുട: ഉപജില്ല ശാസ്ത്രോത്സവത്തില്‍ എല്എഫ്സിഎച്ച് എസ് ജേതാക്കള്‍.
722 പോയിന്റാണ് ലിറ്റില്‍ ഫ്ലവര്‍ സ്കൂള്‍ നേടിയത്. 608 പോയിന്റുനേടി ഇരിങ്ങാലക്കുട സെന്റ് മേരീസ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും 543 പോയിന്റ് നേടി എന്‍എച്ച്എസ്എസ് ഇരിങ്ങാലക്കുട മൂന്നാം സ്ഥാനവും നേടി. 87 സ്കൂളുകള്‍ മാറ്റുരച്ച ശാസ്ത്രോത്സവത്തില്‍ ഏകദേശം 3500 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
കല്പറമ്പ് ബിവിഎംഎച്ച്എസില് നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ലത ചന്ദ്രന് ഉദ്ഘാടനം ചെയ്തു. പൂമംഗലം പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.എ. സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയഘോഷ് സമ്മാനദാനം നിര്‍വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ ബിജു ആന്റണി, ബിവിഎംഎച്ച്എസ് എസ് കല്പറമ്പ് മാനേജര്‍ ഫാ. പോളി കണ്ണൂക്കാടന്‍, ജിയുപിഎസ് വടക്കുംകര എച്ച്എം പി.എസ്. ഷിനി, ബിവി എംഎച്ച്എസ്എസ് കല് പറമ്പ് എച്ച്എം എ.ജെ. ജെന്‍സി, എച്ച്സിസി എല്‍പിഎസ് കല്പറമ്പ് എച്ച്എം സിസ്റ്റര്‍ പി.ഒ. സിന്‍സി, കല്പറമ്പ് ബിവിഎം എച്ച്എസ്എസ് പിടിഎ പ്രസിഡന്റ് മേരി കവിത, സ്കൂള്‍ പിടിഎ വൈസ് പ്രസിഡന്റ്് കെ.കെ. ഡേവിസ്, റിസപ്ഷന് കമ്മിറ്റി കണ്‍വീനര്‍ ആര്.വി. വര്‍ഷ തുടങ്ങിയവര്‍ പ്രസംഗിച്ചു.