കാ​ട്ടൂ​ര്‍: സ​മ്മാ​നാ​ര്‍​ഹ​മാ​യ ലോ​ട്ട​റിടി​ക്ക​റ്റി​ന്‍റെ വ്യാ​ജ​ന്‍ ന​ല്‍​കി 15,000 രൂ​പ ത​ട്ടി​യ കേ​സി​ലെ പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ്ര​തി​യാ​യ ഇ​യ്യാ​ല്‍ സ്വ​ദേ​ശി മാ​ങ്കു​ന്ന​ത്ത് വീ​ട്ടി​ല്‍ പജീ​ഷിനെ​ (40)യാ​ണ് കാ​ട്ടൂ​രി​ല്‍ കൊ​ണ്ടു​വ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

കാ​ട്ടൂ​ര്‍ ഹൈ​സ്‌​കൂ​ള്‍ ജം​ഗ്ഷ​നി​ലു​ള്ള പൊ​ഞ്ഞ​നം സ്വ​ദേ​ശി നെ​ല്ലിപ്പറ​മ്പി​ല്‍ തേ​ജ​സിന്‍റെ‍ (43) ലോ​ട്ട​റി​ക്ക​ട​യി​ല്‍ വ​ന്ന പ്ര​തി 5000 രൂ​പ​യു​ടെ സ​മ്മാ​ന​മു​ള്ള മൂ​ന്ന് ലോ​ട്ട​റിടി​ക്ക​റ്റു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ് സ​മ്മാ​നാ​ര്‍​ഹ​മാ​യ ലോ​ട്ട​റി​യു​ടെ ക​ള​ര്‍ ഫോ​ട്ടോ​സ്റ്റാ​റ്റ് കോ​പ്പി ന​ല്‍​കി 15,000 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ​മ്മാ​നാ​ര്‍​ഹ​മാ​യ ലോ​ട്ട​റി മാ​റു​ന്ന​തി​നാ​യി ഏ​ജ​ന്‍​സി​യി​ലും ഇ​രി​ങ്ങാ​ല​ക്കു​ട ലോ​ട്ട​റി ഓ​ഫീ​സി​ലും ചെ​ന്ന​പ്പോ​ഴാ​ണ് വ്യാ​ജ ലോ​ട്ട​റി​യാ​ണെ​ന്നും താ​ന്‍ ത​ട്ടി​പ്പി​നി​ര​യാ​യെ​ന്നും തേ​ജ​സി​നു മ​ന​സി​ലാ​യ​ത്. തു​ട​ര്‍​ന്ന് പ​രാ​തി ന​ല്‍​കി​യ​തു​പ്ര​കാ​രം കാ​ട്ടൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

ഈ ​കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി വ​ര​വെ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ലോ​ട്ട​റി​ക്ക​ട​യി​ല്‍ സ​മാ​ന​മാ​യ രീ​തി​യി​ല്‍ 5000 രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന് പ​ജീ​ഷി​നെ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി തൃ​ശൂ​ര്‍ സ​ബ് ജ​യി​ലി​ലേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ കാ​ട്ടു​രി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ​തും പ​ജീ​ഷ് ആ​ണെ​ന്നുക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കാ​ട്ടൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കേ​സി​ലേ​ക്ക് കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ പ​ജീ​ഷി​നെ ജ​യി​ലി​ല്‍ചെ​ന്ന് അ​റ​സ്റ്റുചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

കാ​ട്ടൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഇ.​ആ​ര്‍. ബൈ​ജു, സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബാ​ബു ജോ​ര്‍​ജ്, ജിഎ​സ്‌​സി​പി​ഒ ധ​നേ​ഷ്, സി​ജു എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.