മ​ല​ക്ക​പ്പാ​റ: മ​ല​ക്ക​പ്പാ​റ​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം. ഒ​രു ചാ​യ​ക്ക​ട​യ്ക്കും ചി​ല വീ​ടു​ക​ൾ​ക്കു​നേ​രേ​യും കാ​ട്ടാ​ന ആ​ക്ര​മ​ണം ഉ​ണ്ടാ​യി.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി​യ​ത്. മ​ല​ക്ക​പ്പാ​റ സ്വ​ദേ​ശി മു​രു​ക​ന്‍റെ ചാ​യ​ക്ക​ട​യാ​ണു കാ​ട്ടാ​ന ത​ക​ർ​ത്ത​ത്. അ​ഞ്ച് ആ​ന​ക​ൾ അ​ട​ങ്ങു​ന്ന കൂ​ട്ട​മാ​ണ് ക​ട ത​ക​ർ​ത്ത​ത്. കൂ​ടാ​തെ ന​ല്ല മു​ടി എ​സ്റ്റേ​റ്റ്, ന​ല്ല മു​ടി പൂ​ഞ്ചോ​ല, ഐ​ഫോ​റ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വീ​ടു​ക​ൾ​ക്കു​നേ​രേ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യി​ട്ടു​ണ്ട്.