കൊ​ടു​ങ്ങ​ല്ലൂ​ർ: സോ​പാ​നം സം​ഗീ​ത​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​യ​ലി​ൻ പ്ര​തി​ഭ ഗം​ഗ ശ​ശി​ധ​ര​ന്‍റെ വ​യ​ലി​ൻ ഫ്യൂ​ഷ​ൻ "ഗം​ഗാ​ത​രം​ഗം' കൊ​ടു​ങ്ങ​ല്ലൂ​ർ ദ​ർ​ബാ​ർ ഹാ​ളി​ൽ അ​ര​ങ്ങേ​റി.

ശാ​സ്ത്രീ​യസം​ഗീ​ത​വും വി​വി​ധ ഭാ​ഷ​ക​ളി​ലെ സി​നി​മാഗാ​ന​ങ്ങ​ളും ഭ​ക്തിഗാ​ന​ശ​ക​ല​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി​യ ഫ്യൂ​ഷ​ൻ ഹൃ​ദ്യാ​നു​ഭ​വ​മാ​യി. ശ്രീ‌​ശ​ങ്ക​രാചാ​ര്യ​വി​ര​ചി​ത​മാ​യ "അ​യി​ഗി​രി​ന​ന്ദി​നി' എ​ന്ന ദേ​വീ​സ്തു​തി​യി​ൽ തു​ട​ങ്ങി "മ​ഹാഗ​ണ​പ​തിം', "ന​ഗു​മോ​മു​ഗ​ന​ലേ​നി', "എ​ന്തൊ​രു മ​ഹാ​നു​ഭാ​വ​ലു' തു​ട​ങ്ങി​യ പ്ര​ശ​സ്ത കീ​ർ​ത്ത​ന​ങ്ങ​ളും മ​ല​യാ​ളം, ത​മി​ഴ് സി​നി​മാ​ഗാ​ന​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി​യ സം​ഗീ​ത വി​രു​ന്ന് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. ബാ​ബു​രാ​ജ്, ഇ​ള​യ​രാ​ജ, ദ​ക്ഷി​ണാ​മൂ​ർ​ത്തി, ജ​യ​വി​ജ​യ തു​ട​ങ്ങി നി​ര​വ​ധി മ​ഹാ​പ്ര​തി​ഭ​ക​ളു​ടെ ഗാ​ന​ങ്ങ​ൾ ഗം​ഗ​യു​ടെ മാ​ന്ത്രി​ക വി​ര​ലു​ക​ളി​ലൂ​ടെ തേ​ന്മ​ഴ​യാ​യി പെ​യ്തി​റ​ങ്ങി.

"ഹ​രി​വ​രാ​സ​നം' മീ​ട്ടി ഗം​ഗാ​ത​രം​ഗം അ​വ​സാ​നി​ക്കെ നി​റ​ഞ്ഞ സ​ദ​സ് എ​ഴു​ന്നേ​റ്റു നി​ന്ന് നീ​ണ്ട ക​ര​ഘോ​ഷം മു​ഴ​ക്കി. വ​യ​ലി​ൻ ഫ്യൂ​ഷ​ന് തൃ​പ്പൂ​ണി​ത്തു​റ ശ്രീ​കാ​ന്ത് (മൃ​ദംഗം), ​തൃ​പ്പൂ​ണി​ത്തു​റ ശ്രീ​കു​മാ​ർ (ത​വി​ൽ ), മാ​ഞ്ഞൂ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ (ഘ​ടം), ചേ​ർ​ത്ത​ല സു​നി​ൽ​കു​മാ​ർ (കീ​ബോ​ർ​ഡ്), വൈ​ക്കം വി​ജ​യ​കു​മാ​ർ (റി​ഥം പാ​ഡ് ) എ​ന്നി​വ​ർ അ​ക​മ്പ​ടിചേ​ർ​ന്നു.

സോ​പാ​നം ര​ക്ഷാ​ധി​കാ​രി​ക​ളാ​യ വി.​ഐ. അ​ഷ​റ​ഫ്, ഡോ. ​കെ. കേ​ശ​വ​ൻ​ന​മ്പൂ​തി​രി എ​ന്നി​വ​ർ ക​ലാ​കാ​ര​ന്മാ​രെ സ്വാ​ഗ​തം ചെ​യ്തു. സോ​പാ​നം ഉ​ണ്ണി​കൃ​ഷ്ണ​ൻ കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. തൃ​ശൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ ജ​ഡ്ജ് വി. ​വി​നി​ത​കു​മാ​രി ഗം​ഗ​യെ പൊ​ന്നാ​ട ചാ​ർ​ത്തി ആ​ദ​രി​ച്ചു.