സ്വപ്നസൗധങ്ങളുമായി ആക്ട്സിന്റെ 25-ാം വാർഷികാഘോഷ സമാപനം
1600037
Thursday, October 16, 2025 1:17 AM IST
തൃശൂർ: റോഡപകടങ്ങളിലും അത്യാഹിതങ്ങളിലും 24 മണിക്കൂറും സൗജന്യ ആംബുലൻസ് സേവനം നൽകുന്ന ആക്ട്സിന്റെ 25-ാം വാർഷികാഘോഷങ്ങളുടെ സമാപനം സെന്റ് തോമസ് കോളജിൽ സ്ഥാപകപ്രസിഡന്റ് അൽകേഷ് കുമാർ ശർമ ഉദ്ഘാടനം ചെയ്തു.
സിൽവർ ജൂബിലി വാർഷികാഘോഷങ്ങളുടെ ഭാഗമായി ആക്ട്സും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി നിർമിച്ചുനൽകുന്ന 25 വീടുകളിലെ അഞ്ചു വീടുകൾക്കുള്ള സാന്പത്തികസഹായം മുൻ ജില്ലാ കളക്ടറും സ്ഥാപകപ്രസിഡന്റുമായ അൽകേഷ് കുമാർ ശർമ ആക്ട്സിന്റെ നിലവിലെ പ്രസിഡന്റ് കൂടിയായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനു കൈമാറി.
ആക്ട്സ് ജനറൽ സെക്രട്ടറിയും മേയറുമായ എം.കെ. വർഗീസ്, സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ റവ.ഡോ. മാർട്ടിൻ കൊളന്പ്രത്ത്, മുൻ ബ്രാഞ്ച് പ്രസിഡന്റ് സി.എസ്. ധനൻ എന്നിവർ പ്രസംഗിച്ചു.