രാത്രിയുടെ മറവിൽ മാലിന്യം തള്ളിയതായി പരാതി
1600029
Thursday, October 16, 2025 1:17 AM IST
വടക്കാഞ്ചേരി: രാത്രിയുടെ മറവിൽ ജനവാസമേഖലയിൽ മാലിന്യം തള്ളിയതായി പരാതി.
മച്ചാട് ഗവ. സ്കൂളിനുസമീപം കേറ്റിപാടത്തേയ്ക്കുപോകുന്ന വഴിയിലെ കാനയിലാണ് മാലിന്യചാക്ക് കൊണ്ടുവന്ന് തള്ളിയിരിക്കുന്നത്. കാന നിറഞ്ഞതിനാൽ വെള്ളത്തിന്റെ ഒഴുക്കു തടസപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ സമീപത്തെ കിണറുകളിലേക്ക് മാലിന്യംനിറഞ്ഞ വെള്ളം ഒഴികിയെത്തുമോയെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. പനിയും അനുബന്ധരോഗങ്ങളും പടർന്നുപിടിക്കുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.