സെന്റ് ജോസഫ്സില്‍ ബ്രെസ്റ്റ് കാന്‍സര്‍ ബോധവത്കരണക്ലാസ്
1600446
Friday, October 17, 2025 6:53 AM IST
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ ഫിറ്റ് ഫോര്‍ ലൈഫ് എന്ന ആരോഗ്യപരിപാടിയുടെ ഭാഗമായി ബ്രെസ്റ്റ് കാന്‍സര്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. അമൃത ഹോസ്പിറ്റലും ഡിഡിആര്ഡി അഗിലസ് പാത്ത്ലാബ് ലിമിറ്റഡും കൊച്ചി റോട്ടറി ക്ലബും സഹകരിച്ചാണു പരിപാടി ഒരുക്കിയത്.
അമൃത ഹോസ്പിറ്റലിലെ ബ്രെ സ്റ്റ് ഡിസീസ് ഡിവിഷനിലെ ജനറല്‍ സര്‍ജറി വിഭാഗം പ്രഫസര്‍ ഡോ. മിഷ ജെ.സി. ബാബു, പ്രിവന്റീവ് ഓങ്കോളജി വിഭാഗം അസി. പ്രഫസര്‍ ഡോ. കെ.എന്‍. സന്ധ്യ, ഡിഡിആര്‍സിയില്‍ മോളിക്യുലാര്‍ ജനറ്റിക്സ് കണ്‍സള്‍ട്ടന്റായ ഡോ. എം.എസ്. സിന്റോ എന്നിവര്‍ ക്ലാസ് നയിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, കോളജ് യൂണിയന് ഭാരവാഹികളായ റെയ്ച്ചല്‍ റോസ്, സി.യു. അരുണിമ, സന സാബു തട്ടിൽ, അക്ഷത സുരേഷ് ബാബു, അനീറ്റ രാജു തുടങ്ങിയവര്‍ നേതൃത്വം നല്കി.