റേഷന്‍ ഡീലേഴ്സ് അസോസിയേഷൻ കുടുംബസംഗമം
1600438
Friday, October 17, 2025 6:53 AM IST
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് കുടുംബസംഗമം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ് തു. എകെആര്‍ആര്‍ഡിഎ താലൂക്ക് പ്രസിഡന്റ് പി.ഡി. പോള്‍ അധ്യക്ഷത വഹിച്ചു. മുന്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് മുതിര്‍ന്ന റേഷന്‍വ്യാപാരികളെ ആദരിച്ചു.
സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂർ, ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ചൂണ്ടല്‍, താലൂക്ക് സെക്രട്ടറി പി. മധു, എലിസബത്ത് റാണി, എ.കെ. ജയാനന്ദൻ, ജോണ്സണ് മാത്തള, ചാലക്കുടി താലൂക്ക് സെക്രട്ടറി ബെന്‍സണ്‍ കണ്ണൂക്കാടൻ, വിമലാ മുകുന്ദന് തുടങ്ങിയവര്‍ പ്രസംഗിച്ചു.