ഫിലിം ക്ലബ്ബിന്റെയും ഹ്രസ്വചിത്രത്തിന്റെയും ഉദ്ഘാടനം
1600447
Friday, October 17, 2025 6:53 AM IST
കുറ്റിക്കാട്: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഫിലിം ക്ലബ്ബിന്റെയും ആദ്യ ഹ്രസ്വചിത്രത്തിന്റെയും ഉദ്ഘാടനം സംവിധായകൻ സുന്ദർദാസ് ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ചാണു ഹ്രസ്വചിത്രം നിർമിക്കുന്നത്.
ലഹരിക്കെതിരേയുള്ള സന്ദേശം ഉയർത്തിക്കൊണ്ട് പഞ്ചു പങ്കജാഷൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിദ്യാർഥികളും അധ്യാപകരും രക്ഷാകർത്താക്കളും അഭിനയിക്കുന്നുണ്ട്. "ചിറകുകൾ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എല്ലാം പൂർവവിദ്യാർഥികളും രക്ഷിതാക്കളുമാണ്.
അസി. മാനേജർ ഫാ. എഡ്വിൻ ചക്കാലമറ്റത്ത് അനുഗ്രഹപ്രഭാഷണം നടത്തി. പ്രധാന അധ്യാപകൻ എം.ടി. ജെയ്സൻ, പിടിഎ പ്രസിഡന്റ് ജോസി ജോർജ്, എംപിടിഎ പ്രസിഡന്റ് ബിന്ദു ജേക്കബ്, പഞ്ചു പങ്കജാഷൻ, തോംസൺ വാറുണ്ണി, വി.എം. ടെൻസൻ, ഷാന്റി പി. വർഗീസ്, കെ.എൽ. ടിസി എന്നിവർ പ്രസംഗിച്ചു.