പൂട്ടിക്കിടന്ന സ്ഥാപനത്തിൽ മോഷണം; മൂന്നുപേർ പിടിയിലായി
1600484
Friday, October 17, 2025 7:18 AM IST
വടക്കാഞ്ചേരി: പൂട്ടിക്കിടന്ന സ്ഥാപനത്തിൽ മോഷണം നടത്തിയ മൂന്നുപേരെ പോലീസ് പിടികൂടി. മിണാലൂർ സ്വദേശികളായ വടക്കൂടൻ ട്യൂവിൻ, പുവ്വത്തിങ്കൽ റെമീസ്, പുതുരുത്തി സ്വദേശി കോമാട്ട് സജീവ് എന്നിവരെയാണ് വടക്കാഞ്ചേരി പോലീസ് പിടികൂടിയത്. മിണാലൂരിൽ പ്രവർത്തിച്ചിരുന്ന കൊല്ലാത്ത് കഫോർഡിൻ എന്ന സ്ഥാപനത്തിലാണ് മോഷണം നടത്തിയത്.
സ്ഥാപനത്തിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ അഞ്ചു ലക്ഷത്തിലധികം രൂപ വില വരുന്ന മെഷിനറികളും ഇരുമ്പ് മെറ്റീരിയലുകളുമാണ് കടത്തികൊണ്ടുപോയത്.
കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. സിസിടിവി യുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. മോഷ്ടിച്ച സാധനങ്ങൾ മറിച്ചുവിറ്റ കടകളിൽനിന്നും സാധനങ്ങൾ പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.