മറാത്തിവാല പെൺകൊടിക്ക് ജാവലിനിൽ സ്വർണം
1600631
Saturday, October 18, 2025 1:44 AM IST
കുന്നംകുളം: മറാത്തിവാല പെൺകൊടിക്കു മലയാളമണ്ണിൽ സ്വർണനേട്ടം. സീനിയർ ഗേൾസ് ജാവലിൻ ത്രോയിലാണു ചൂണ്ടൽ എൽഐജിഎച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി സൊനാലി ഒന്നാംസ്ഥാനം നേടിയത്. സീനിയർ ബേസ്ബോൾ, സോഫ്റ്റ് ബോൾ സംസ്ഥാന ടീം അംഗമാണ്. സ്കൂളിലെ കായികാധ്യാപിക സിന്ധുവാണ് പരിശീലക.
വർഷങ്ങൾക്കുമുമ്പ് മഹാരാഷ്ട്രയിലെ സാംഗ്ലിയിൽനിന്ന് സ്വർണപ്പണിജോലിയുടെ ഭാഗമായി കേച്ചേരിയിൽ താമസമാക്കിയതാണ് സൊനാലിയുടെ മാതാപിതാക്കളായ ദിൽമാലി-സരിഗ ദമ്പതികൾ. സഹോദരൻ സുജൽ.