കുന്നംകുളം-വടക്കാഞ്ചേരി റൂട്ടിലെ ബസ് സമരം പിൻവലിച്ചു
1600474
Friday, October 17, 2025 7:17 AM IST
കുന്നംകുളം: വടക്കാഞ്ചേരി റോഡിൽ സ്വകാര്യ ബസ് തൊഴിലാളികൾ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു. കുന്നംകുളത്ത് പോലീസ് അധികൃതരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സമരം പിൻവലിക്കുന്നതായി സംയുക്ത തൊഴിലാളി നേതാക്കൾ അറിയിച്ചത്.
തൊഴിലാളികൾ നടത്തിയ മിന്നൽ സമരത്തിനെതിരേ ബസ് ഉടമസ്ഥർ തന്നെ രംഗത്തുവന്നിരുന്നു. ഇതോടെയാണ് സമരം എത്രയും വേഗം അവസാനിപ്പിക്കാൻ ശ്രമമുണ്ടായത്. സ്വകാര്യ ബസിലെ കണ്ടക്ടർക്കെതിരേ പോലീസ് അകാരണമായി കേസെടുത്തെന്ന് ആരോപിച്ചാണ് ബുധനാഴ്ച ഉച്ചമുതൽ കുന്നംകുളം വടക്കാഞ്ചേരി റോഡിലെ സ്വകാര്യ ബസ് തൊഴിലാളികൾ മിന്നൽ പണിമുടക്ക് തുടങ്ങിയത് .