കെട്ടിട നിർമാണോദ്ഘാടനവും ശതാബ്ദി ആഘോഷസമാപനവും
1600442
Friday, October 17, 2025 6:53 AM IST
വെള്ളാങ്കല്ലൂർ: കാരുമാത്ര ഗവ. യുപി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി അധ്യക്ഷത വഹിച്ചു.
കാലിക്കട്ട് സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ പിഎച്ച്ഡി നേടിയ സ്വപ്ന ഗിരീഷിനെയും ശതാബ്ദി ലോഗോ നിർമിച്ച സംഗീത അഖിലിനെയും ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. ഡേവിസ് അനുമോദിച്ചു.
മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ്, വാർഡ് മെമ്പർ നസീമ നാസർ, സംഘാടകസമിതി ചെയർമാൻ കെ.എൻ. ഉണ്ണികൃഷ്ണൻ, എസ്എംസി ചെയർമാൻ സി.എ. നിഷാദ്, പിടിഎ പ്രസിഡന്റ് സബീല ഫൈസൽ, എംപിടിഎ പ്രസിഡന്റ് മാരിയ നിഷാദ്, തങ്കമണി ടീച്ചർ, ഒഎസ്എ പ്രതിനിധി സി.കെ. സുന്ദരൻ എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ ടി.കെ. ഷറഫുദ്ധീൻ സ്വാഗതവും ഹെഡ്മിസ്ട്രസ് പി. സുമ നന്ദിയും പറഞ്ഞു. കിഫ്ബിയിൽനിന്നും 1.30 കോ ടിരൂപ ഉപയോഗപ്പെടുത്തിയാണു കെട്ടിടം നിർമിക്കുന്നത്.