പരൂരിൽ പുഞ്ചകൃഷിക്കു തുടക്കം
1600472
Friday, October 17, 2025 7:17 AM IST
പുന്നയൂർക്കുളം: പരൂർ കോൾപടവിൽ പുഞ്ചകൃഷിയ്ക്കായുള്ള പമ്പിംഗ് തുടങ്ങി ഉപ്പുങ്ങൽ പൊന്നേരൻ തറയിൽ നടന്ന പമ്പിംഗിന്റെ സ്വിച്ച്ഓൺ ജില്ലാ പഞ്ചായത്ത് മെമ്പർ റഹീം വീട്ടിപറമ്പിലും പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹിറും ചേർന്ന് നിർവഹിച്ചു. പടവ് കമ്മിറ്റി പ്രസിഡന്റ് കുന്നംകാട്ടയിൽ അബൂബക്കർ, സെക്രട്ടറി എ.ടി.അബ്ദുൽ ജബ്ബാർ, കൃഷി ഓഫീസർ ലൈല നൗഷാദ്, പി.കെ. വിനോദ്, ജയൻ കാണംകോട്ട്, ശശിധരൻ ചൂൽപുറത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
50 എച്ച്പിയുടെ 3 പമ്പ്സെറ്റും, 30 എച്ച്പിയുടെ ഒന്നും സബ്മേഴ്സിബിൾ പമ്പ്സെറ്റുകൾ ഉപയോഗിച്ചാണ് വെള്ളം വറ്റിക്കുന്നത്. ഈ മാസം അവസാനത്തോടെ പമ്പിംഗ് പൂർത്തിയാക്കി നവംബർ ആദ്യവാരത്തിൽ കൃഷിയിറക്കും. മാർച്ച് - ഏപ്രിൽ കൊയ്ത്ത് നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
900 ഏക്കറുള്ള കോള്‍പടവില്‍ ഉമ വിത്ത് ഉപയോഗിച്ചാണ് കൃഷിയിറക്കുന്നത്.പരൂർ കോൾപ്പടവിൽ മാത്രമാണ് ആദ്യമായി പമ്പിംഗ് തുടങ്ങുന്നത്. മറ്റ് സ്ഥലങ്ങളിൽ അടുത്ത ആഴ്ച മുതൽ ആരംഭിക്കും. പരൂർപ്പടവിൽ 800 ഏക്കറിലും കപ്ലിയങ്ങാട് താഴത്ത് 150 ഏക്കറിലും കൃഷിയിറക്കും.