അവകാശസംരക്ഷണജാഥയ്ക്ക് സ്വീകരണം
1601026
Sunday, October 19, 2025 7:15 AM IST
എരുമപ്പെട്ടി: കത്തോലിക്ക കോൺഗ്രസ് നടത്തുന്ന അവകാശ സംരക്ഷണജാഥയ്ക്കു സ്വീകരണംനൽകി. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിലാണ് ജാഥ നയിക്കുന്നത്. ഫൊറോന പള്ളി വികാരി ഫാ. ജോഷി ആളൂർ സ്വീകരണസമ്മേളനം ഉദ്ഘാടനംചെയ്തു. കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി ആമുഖപ്രസംഗം നടത്തി.
കത്തോലിക്ക കോൺഗ്രസ് ഫൊറോന പ്രസിഡന്റും അതിരൂപത ജനറൽ സെക്രട്ടറിയുമായ കെ.സി. ഡേവിസ് അധ്യക്ഷനായി. കത്തോലിക്ക കോൺഗ്രസ് അതിരൂപത ഡയറക്ടർ ഫാ. ജീജോ വള്ളൂപ്പാറ, വേലൂർ ഫൊറോന പ്രസിഡന്റ് ജോസ് ചെമ്പിശേരി എന്നിവർ സംസാരിച്ചു.
എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളി അസി. വികാരി ജീസ് അക്കരപറ്റ്യേക്കൽ, ഫാ. ഷോജോമോൻ മഞ്ഞാടിക്കൽ, അതിരൂപത ഭാരവാഹികളായ ആന്റോ തൊറയൻ, അഡ്വ. ബൈജു ജോസഫ്, യൂത്ത് കൗൺസിൽ കോ-ഓർഡിനേറ്റർ മാത്യുസ് രാജൻ, ഡോ. ജോൺസൺ ആളൂർ, എരുമപ്പെട്ടി യൂണിറ്റ് പ്രസിഡന്റ് സി.വി. ബേബി എന്നിവർ നേതൃത്വംനൽകി.