മനയ്ക്കലപ്പടി അങ്കണവാടി നിര്‍മാണോദ്ഘാടനം
1601007
Sunday, October 19, 2025 7:15 AM IST
വെള്ളാങ്കല്ലൂര്‍: പഞ്ചായത്തിലെ മനയ്ക്കലപ്പടി അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം വി.ആര്.സുനില്‍കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു.
തനത് ഫണ്ടില്‍നിന്നുള്ള 10.72 ലക്ഷവും ഡിപ്പാര്‍ട്ട്മെന്റ് ഫണ്ടില്‍നിന്നുള്ള 15.72 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് വിഹിതം അഞ്ച് ലക്ഷവും ഉള്‍പ്പെടെ 31.44 ലക്ഷം ഉപയോഗിച്ചാണ് നിര്‍മാണം. വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി അധ്യക്ഷയായി.
ഭൂമി സംഭാവന ചെയ്ത അക്കരക്കുറിശി മനയിലെ കുടുംബാംഗങ്ങളെ ആദരിച്ചു. ഉണ്ണികൃഷ്ണന് കുറ്റിപറമ്പില്‍, ഷംസു വെളുത്തേരി, അസ്മാബി ലത്തീഫ്, എസ്. ഐശ്വര്യ, പ്രസന്ന അനില്‍കുമാര്‍, കെ. കൃഷ്ണകുമാര്‍, കെ. ബബിത, എം.എച്ച്. രജിക, എം.കെ. മോഹനന്, മണമ്മല്‍ ശശിമേനോന്, മഞ്ജു ജോര്‍ജ്, സിമി റഷീദ്, സുരേഷ് പണിക്കശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.