ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ പു​തു​താ​യി ഏ​ർ​പ്പെ​ടു​ത്തി​യ ദ​ർ​ശ​ന ക്ര​മീ​ക​ര​ണ​ത്തി​ൽ വീ​ണ്ടും പ​രി​ഷ്‌​കാ​രം. ഇ​ന്ന​ലെ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തു​ന്ന​തി​ന് തീ​രു​മാ​നി​ച്ച ദ​ർ​ശ​ന ക്ര​മീ​ക​ര​ണ​ത്തി​നാ​ണ് വീ​ണ്ടും പ​രി​ഷ്‌​കാ​രം വ​രു​ത്തി​യ​ത്.

ഇ​ന്നു​മു​ത​ൽ പു​ല​ർ​ച്ചെ ക്ഷേ​ത്രന​ട പു​ല​ർ​ച്ചെ മൂ​ന്നി​ന് തു​റ​ന്നാ​ൽ ഉ​ച്ച​യ്ക്ക് 2.30ന് ​അ​ട​ക്കും. ഒ​രുമ​ണി​ക്കൂ​റി​നു​ശേ​ഷം വീ​ണ്ടും 3.30ന് ​തു​റ​ക്കും. പി​ന്നീ​ട് രാ​ത്രി ഒ​മ്പ​തു​വ​രെ ദ​ർ​ശ​നം ന​ട​ത്താം.