പടവരാട് ആശാഭവനിൽ ഫുട്ബോൾ ടർഫ്
1601022
Sunday, October 19, 2025 7:15 AM IST
പടവരാട്: ബധിരവിദ്യാർഥികൾമാത്രം പഠിക്കുന്ന ആശാഭവൻ എച്ച്എസ്എസിന്റെ സ്വപ്നസാക്ഷാത്കാരമായ ഫുട്ബോൾ ടർഫ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. തൃശൂർ അസീസി പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഫോൺസി മരിയ അധ്യക്ഷയായിരുന്നു.
മുൻ ഡിവൈഎസ്പിയും ദേശീയ ഫുട്ബോൾ ടീം പരിശീലകനുമായ സി.പി. അശോകൻ ആദ്യബാച്ച് ഉദ്ഘാടനം ചെയ്തു. പടവരാട് ഇടവകവികാരി ഫാ. സെബി ചിറ്റിലപ്പിള്ളി, പ്രൊവിൻഷ്യൽ കൗൺസിലേഴ്സ് സിസ്റ്റർ ഫിലോജീസ്, സിസ്റ്റർ ജെയ്സി ക്ലെയർ, കോർപറേറ്റ് മാനേജർ സിസ്റ്റർ റാണി കുര്യൻ, പൂർവവിദ്യാർഥികൾ, മാതാപിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു. പ്രിൻസിപ്പൽ സിസ്റ്റർ ജിസ്മി കാതറിൻ സ്വാഗതവും ഹെഡ്മിസ്ട്രസ് സിസ്റ്റർ പ്രിജ ക്ലെയർ നന്ദിയും പറഞ്ഞു.